ജീവദായകരായി യുവജനങ്ങൾ: കെ സി വൈ എം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജീവദായകരായി യുവജനങ്ങൾ: കെ സി വൈ എം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദ്വാരക: രക്തദാനം ജീവദാനം എന്ന സന്ദേശം സമൂഹത്തിന് പകർന്ന് നൽകിക്കൊണ്ട് കെ സി വൈ എം മാനന്തവാടി രൂപതയും, ദ്വാരക മേഖലയും സംയുക്തമായി എസ് എച്ച് നിർമ്മല പ്രൊവിൻസ് ഷെയർ സോഷ്യൽ സർവീസ് സൊസൈറ്റിയോട് ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

മാനന്തവാടി രൂപത പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോസഫ് പരുവുമ്മേൽ ഉദ്ഘാടനം നിർവഹിച്ചു, രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കതടത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, മേഖലാ പ്രസിഡണ്ട് എബിൻ ഇലവുങ്കൽ, രൂപത കോഡിനേറ്റർ ജോബിൻ തടത്തിൽ, രൂപത ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ് എച്ച്, നവീൻ പുലക്കുടിയിൽ, ആൻമരിയ കോറോത്ത്, ഡയാന കൊട്ടാരത്തിൽ, സിസ്റ്റർ ജാസ്മിൻ എസ് എച്ച്, മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി യുവജനങ്ങളും മുതിർന്നവരും, വൈദീകരും സന്യസ്തരും രക്തദാനത്തിൽ പങ്കാളികളായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.