'എഴുത്തച്ഛന്‍' നാടകം ശനിയാഴ്ച ഡാലസില്‍

 'എഴുത്തച്ഛന്‍' നാടകം ശനിയാഴ്ച ഡാലസില്‍

ഡാളസ്: മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കിയുള്ള നാടകം 'എഴുത്തച്ഛന്‍' ശനിയാഴ്ച (ജൂലൈ 20) വൈകുന്നേരം 7:30 ന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ (200 S Heartz Rd, Coppell, TX 75019) അരങ്ങേറും.

സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഭാഗമായാണ് നാടകം അവതരിപ്പിക്കുന്നത്. ജൂലൈ 19 മുതല്‍ 29 വരെയാണ് തിരുനാള്‍.

നിരവധി നാടകങ്ങള്‍ അരങ്ങിലെത്തിച്ച ഡാലസ് ഭരതകല തീയേറ്റേഴ്‌സാണ് എഴുത്തച്ഛന്‍ അരങ്ങിലെത്തിക്കുന്നത്. പ്രശസ്ത കഥാകൃത്ത് സി. രാധാകൃഷ്ണന്‍ തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി രചിച്ച 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' എന്ന നോവലിന്റെ പ്രസക്ത ഭാഗങ്ങളാണ് നാടകത്തിന് ആധാരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.