ജലനിരപ്പ് ഉയരുന്നു; കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട്

ജലനിരപ്പ് ഉയരുന്നു; കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട്

കോഴിക്കോട്: കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് അധികജലം തുറന്നുവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഘട്ടംഘട്ടമായി ഷട്ടര്‍ ഒരു അടി വരെ ഉയര്‍ത്തി സെക്കന്റില്‍ 25 ഘനമീറ്റര്‍ എന്ന തോതിലാണ് ജലം ഒഴുക്കിവിടുക. ഇതുമൂലം കുറ്റ്യാടി പുഴയിലെ ജലനിരപ്പ് അര അടി വരെ ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.