കൊല്ലം: 20 കോടി കൊണ്ട് ചന്ദ്രനില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങിയെന്ന് ധന്യ മോഹനന്‍. വൈദ്യ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് പരിഹാസത്തോടെ പ്രതികരിച്ചത്. സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നും 20 കോടി രൂപ തട്ടിയ പ്രതി ധന്യ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
കുറ്റം ചെയ്‌തോ എന്ന ചോദ്യത്തോട് ,'എന്റെ ഈ ബാഗ് മുഴുവന്‍ കാശാണ്. നിങ്ങള്‍ വന്ന് എടുത്തോളൂ' എന്നായിരുന്നു പ്രതികരണം. അതേസമയം ധന്യയെ നാളെ തൃശൂരെത്തിക്കും. തൃശൂര്‍ വലപ്പാടുള്ള ധനകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ധന്യ മോഹന്‍. ഇവര്‍ 2019 മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.
20 കോടിയോളം രൂപ തട്ടിയെടുത്ത് അച്ഛന്റെയും സഹോദരന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് പരാതി. തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്ഥലവും വീടും വാങ്ങിയതായും ആഢംബര ജീവിതം നയിച്ചതായും കണ്ടെത്തിയിരുന്നു. ഇവര്‍ ഓണ്‍ലൈന്‍ റമ്മിക്കടിമയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.