തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കോട്ടയം ജില്ലകളിലും കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണമായും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായി പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമായിരിക്കും.
തൃശൂര്‍, വയനാട്, പാലക്കാട്, എറണാകുളം, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
കക്കയം ഡാമിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ ജലസംഭരണയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മഴ ശക്തമായി തുടരുന്ന പക്ഷം ഡാമിലേക്കുള്ള ജലമൊഴുക്ക് കൂടുകയും പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുകയും ചെയ്താല്‍ ഇന്നു രാത്രി ഒരു മണിയോടെ ഡാം തുറന്നുവിടാന്‍ സാധ്യതയുണ്ട്.
ഡാമിന്റെ ഷട്ടര്‍ ഘട്ടം ഘട്ടമായി ഒരു അടി വരെ ഉയര്‍ത്തി സെക്കന്റില്‍ 25 ഘനമീറ്റര്‍ നിരക്കില്‍ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. ഇത് കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പ് അര അടിവരെ ഉയരാന്‍ ഇടവരുത്തുമെന്നും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.