പ്രായത്തോടൊപ്പം കോവിഡിനെയും തോൽപ്പിച്ച് 116 കാരിയായ കന്യാസ്ത്രീ

പ്രായത്തോടൊപ്പം കോവിഡിനെയും തോൽപ്പിച്ച് 116 കാരിയായ കന്യാസ്ത്രീ

പാരീസ്: ലോകത്തെ രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് കരുതപ്പെടുന്നതും യൂറോപ്പിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന പേരിന് അർഹയുമായ 116 കാരിയായ ഫ്രഞ്ച് കന്യാസ്ത്രീ കോവിഡ് എന്ന മഹാമാരിയെ പൊരുതി തോൽപ്പിച്ചു കൊണ്ട് ലോകത്തിനു അത്ഭുതമാകുകയാണ്.

ലുസില്ലേ റാണ്ടോണ്‍ എന്ന സിസ്റ്റര്‍ ആന്‍ഡ്രിയാ കോവിഡിനെ തോൽപ്പിച്ച് നാളെ തന്റെ 117-മത് ജന്മദിനമാഘോഷിക്കുവാന്‍ തയ്യാറെടുക്കുകയാണ്.

110 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകളുടെ വിശദാംശങ്ങൾ സാധൂകരിക്കുന്ന ജെറോന്റോളജി റിസർച്ച് ഗ്രൂപ്പ്ന്റെ വേള്‍ഡ് സൂപ്പര്‍സെന്റേറിയന്‍ റാങ്കിംഗ് പട്ടികയനുസരിച്ച് ലോകത്തെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ് സിസ്റ്റർ ലുസില്ലേ റാണ്ടോണ്‍. ജനുവരി രണ്ടിന് 118 തികഞ്ഞ ജപ്പാനിലെ കാനെ തനാകയാണ് ഒന്നാമത്. 

തെക്കന്‍ ഫ്രാന്‍സിലെ ടൂലോണിന് സമീപമുള്ള സെയിന്റെ-കാതറിന്‍ ലബോറെ ഹോമില്‍ വെച്ചായിരുന്നു ജനുവരി 16ന് സിസ്റ്റര്‍ ആന്‍ഡ്രിയ്ക്കു കൊറോണ പോസിറ്റീവ് ആയത്. രോഗബാധയുടെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാല്‍ സിസ്റ്ററിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിന്നു. എന്നാൽ മൂന്നാഴ്ച കഴിഞ്ഞാണ് സിസ്റ്റർ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിവന്നത്.

ഫ്രാന്‍സിലെ ബി.എഫ്.എം ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍, കൊറോണയെ പേടിയുണ്ടോ എന്ന ചോദ്യത്തിനുത്തരമായി 'മരിക്കാന്‍ തനിക്ക് ഭയമില്ലാത്തതിനാല്‍ കൊറോണ പകര്‍ച്ചവ്യാധിയെ താന്‍ പേടിച്ചിട്ടില്ല എന്നാണ്' സിസ്റ്റര്‍ ആന്‍ഡ്രി നൽകിയ മറുപടി. എന്നാൽ ഇപ്പോള്‍ സിസ്റ്റര്‍ ആന്‍ഡ്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സെയിന്റെ-കാതറിന്‍ ലബോറെ ഹോമിന്റെ ഔദ്യോഗിക വക്താവായ ഡേവിഡ് ടാവെല്ല പറഞ്ഞു.

കാഴ്ചശക്തിയില്ലെങ്കിലും വളരെയേറെ ആത്മീയത നിറഞ്ഞ വ്യക്തിയാണ് സിസ്റ്റര്‍ ആന്‍ഡ്രിയെന്നാണ് ടാവെല്ല പറയുന്നത്. വീല്‍ ചെയറില്‍ ആയിരിക്കുന്ന സിസ്റ്റർ വളരെ ശാന്തയാണെന്നും അവർ തന്റെ ജന്മദിനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പതിവിനു വിപരീതമായി അന്തേവാസികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് സിസ്റ്ററിന്റെ ജന്മദിനം ആഘോഷിക്കുവാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.