തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പാര്‍ട്ടിയെ അറിയിച്ച് ഇ.പി ജയരാജന്‍. ഇ.പിയ്ക്ക് ബിജെപിയുമായുള്ള ബന്ധം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് നിര്‍ണായക നീക്കം. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദേഹം ഇന്ന് പുലര്‍ച്ചെ കണ്ണൂരിലേക്ക് തിരിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി ഇ.പിയും പാര്‍ട്ടിയും തമ്മിലുള്ള ചേരിതിരിവ് പ്രകടമായിരുന്നു. പലപ്പോഴും പാര്‍ട്ടിയെ വെട്ടിലാക്കുന്ന പരസ്യ പ്രതികരണങ്ങള്‍ ഉള്‍പ്പെടെ ഇപി നടത്തിയിട്ടുമുണ്ട്. ഇതിനിടെ ബിജെപി ബന്ധത്തില്‍ പിടിമുറുക്കാനുള്ള നീക്കം സിപിഎമ്മില്‍ നടക്കുന്നുണ്ടായിരുന്നു. ഇന്ന് തനിക്കെതിരെ നടപടിയുണ്ടായേക്കാം എന്ന സാഹചര്യത്തിലാണ് അദേഹം സ്വയം ഒഴിയാമെന്ന് പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ തനിക്ക് അതേക്കുറിച്ച് വിവരമില്ലെന്നും എവിടെ നിന്നാണോ വിവരം ലഭിച്ചത് അവിടെ അന്വേഷിക്കൂ എന്നാണ് ജയരാജന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ തിരുവനന്തപുരത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അദേഹം പറഞ്ഞു. അതേസമയം രാജി സന്നദ്ധത അറിയിച്ച കാര്യം ഇ.പി ഒട്ട് തള്ളിയതുമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.