ത്രിശ്ശൂര്‍: കലാഭവന്‍ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കെപിഎസി ലളിത നിരവധിതവണ അപമാനിച്ചത് മൂലമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആരോപിച്ചു. ആത്മഹത്യാശ്രമത്തിന് ഉത്തരവാദികളായ കെപിഎസി ലളിതയ്ക്കും രാധാകൃഷ്ണൻ നായർക്കും എതിരെ കേസ് എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ആർ എൽ വി രാമകൃഷ്ണൻ സുഖം പ്രാപിച്ചുവരുന്നു. സംഗീത നാടക അക്കാദമിയുടെ അവഗണനയിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. സ്ത്രീ അല്ലെന്ന കാരണത്താല്‍ സംഗീത നാടക അക്കാദമി ഓണ്‍ലൈന്‍ നൃത്ത പരിപാടിയില്‍ തനിക്ക് വേദി നിഷേധിച്ചു എന്നായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണം. മോഹിനിയാട്ടം സാധാരണ സ്ത്രീകളാണ് അവതരിപ്പിക്കാറെന്നാണ് അക്കാഡമിയുടെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.