ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കേരളത്തിലെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് കമ്മീഷണര്‍മാരും 15 വരെ കേരളത്തിലുണ്ടാകും. രാഷ്ട്രീയ പാര്‍ട്ടികളുമായി കമ്മീഷന്‍ നാളെ ചര്‍ച്ച ചെയ്യും.
അടുത്താഴ്ച അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് കരുതുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്രയും, രാജീവ് കുമാറും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംസ്ഥാനത്ത് എത്തുന്നത്.
ഇന്ന് രാത്രി കേരളത്തിലെത്തുന്ന സംഘം നാളെ മുതല്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തും. നാളെ രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുമായും പോലീസ് നോഡല്‍ ഓഫീസറുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തും. 11ന് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
പോളിംങ് സമയം വര്‍ധിപ്പിക്കണം, റംസാന്‍ നോമ്പിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണം, കള്ളവോട്ട് തടയാന്‍ കര്‍ശന നടപടികള്‍ വേണം തുടങ്ങിയ ആവശ്യങ്ങള്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ കമ്മീഷന് മുന്നിൽ വെയ്ക്കും. വൈകിട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും എസ്.പി മാരുമായും ചര്‍ച്ച നടത്തും.
14ന് രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചര്‍ച്ച ഉണ്ടാകും. വൈകിട്ട് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. മറ്റെന്നാള്‍ വൈകിട്ട് അഞ്ചുമണിക്ക് കമ്മീഷന്‍ മാധ്യമങ്ങളെ കാണും. 15ന് രാവിലെ കമ്മീഷന്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.