തൃശൂര്‍: തൃശൂരിലെ രണ്ടു കോടിയുടെ സ്വര്‍ണ കവര്‍ച്ചയില്‍ അഞ്ച് പ്രതികള്‍ കൂടി പിടിയില്‍. തൃശൂര്‍, പത്തനംതിട്ട സ്വദേശികളാണ് പിടിയിലായത്. കേസില്‍ ഇനി ഇനി അഞ്ച് പേര് കൂടി പിടിയിലാവാനുണ്ട്.
തട്ടിയെടുത്ത സ്വര്‍ണം ഭാഗികമായി കണ്ടെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു തൃശൂര്‍ കുതിരാന്‍ പാതയില്‍ സിനിമാ സ്റ്റൈലില്‍ സ്വര്‍ണ മോഷണം നടന്നത്. മൂന്ന് കാറുകളിലെത്തിയ സംഘമായിരുന്നു കവര്‍ച്ച നടത്തിയത്. രണ്ടേകാല്‍ കോടിയോളം രൂപയുടെ സ്വര്‍ണമാണ് പ്രതികള്‍ തട്ടിയെടുത്തത്.
ഒരു സ്വര്‍ണ വ്യാപാരിയും സുഹൃത്തും കോയമ്പത്തൂരില്‍ നിര്‍മാണം പൂര്‍ത്തിയാക്കി തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്ന 600 ഗ്രാം സ്വര്‍ണമാണ് സംഘം ആക്രമിച്ച് കവര്‍ന്നെടുത്തത്. കാര്‍ കുതിരാന്‍ സമീപത്തുവച്ച് തടഞ്ഞുനിര്‍ത്തി ഇരുവരേയും തട്ടിക്കൊണ്ടുപോവുകയും സ്വര്‍ണം തട്ടിയെടുത്ത ശേഷം വഴിയരികില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ആര്. ഇളങ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പ്രതികളെ വലയിലാക്കിയത്.
പിടിയിലായവര്‍ ഹൈവേ കുഴല്‍പ്പണ കവര്‍ച്ചാ സംഘങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. കാപ്പാ കേസ് പ്രതികളും ഇതിലുണ്ട്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താന്‍ നിര്‍ണായകമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.