ന്യൂഡൽഹി: മാര്‍ച്ച് 28 മുതല്‍ ഇന്‍ഡിഗോ പുതിയ 22 വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ലൈന്‍ പ്രഖ്യാപനം. മാര്‍ച്ച് 28 മുതല്‍ കൊല്‍ക്കത്ത-ഗയ, കൊച്ചി-തിരുവനന്തപുരം, ജയ്പൂര്‍-സൂററ്റ്, ചെന്നൈ-സൂററ്റ് എന്നീ വിമാന സര്‍വീസുകള്‍ ആരംഭിക്കും.
റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീം പ്രകാരം അഗര്‍ത്തല-ഐസ്വാള്‍, ഭുവനേശ്വര്‍-പട്‌ന, ജയ്പൂര്‍-വഡോദര, ചെന്നൈ-വഡോദര, ബെംഗളൂരു-ഷിര്‍ഡി, പട്‌ന-കൊച്ചി, രാജമുണ്ട്രി-തിരുപ്പതി എന്നിവടങ്ങളിലേയ്ക്ക് സഞ്ചരിക്കാന്‍ ഇന്‍ഡിഗോ പുതിയ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആഭ്യന്തര വിമാന സര്‍വീസുകളുടെ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ കുറഞ്ഞ നിരക്ക് 10 ശതമാനവും പരമാവധി നിരക്ക് 30 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.