കാശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; പൊലീസും സൈന്യവും ചേര്‍ന്ന് സംയുക്ത തിരച്ചില്‍

 കാശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; പൊലീസും സൈന്യവും ചേര്‍ന്ന് സംയുക്ത തിരച്ചില്‍

ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ നിന്നും ഒരു ഇന്ത്യന്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. ടെറിട്ടോറിയല്‍ ആര്‍മി ജവാനെയാണ് കാണാതായത്. മറ്റൊരു ജവാന്‍ ഭീകരരില്‍ നിന്നും രക്ഷപ്പെട്ടു.

അനന്തനാഗിലെ കൊക്കര്‍നാഗ് ഏരിയയിലെ ഷാന്‍ഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. സിവില്‍ വേഷത്തിലായിരുന്നു സൈനികരെന്നാണ് വിവരം. സൈനികനെ കണ്ടെത്താനായി പ്രദേശത്ത് ഇന്ത്യന്‍ ആര്‍മിയും ജമ്മു-കാശ്മീര്‍ പൊലീസും വ്യാപക തിരച്ചില്‍ ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.