കൊല്‍ക്കത്ത: രാജ്യത്തിന്റെ സുരക്ഷയാണ് പരമപ്രധാനമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അതീതമായി ഭീഷണിയുണ്ടാക്കും വിധത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ വലിയ പ്രതിരോധമുണ്ടാകുമെന്ന് അദേഹം വ്യക്തമാക്കി.
വെറുപ്പിന്റെ പേരിലോ അവജ്ഞയുടെ പേരിലോ ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ല. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും അപകീര്‍ത്തിപ്പെടുത്തുമ്പോഴും രാജ്യത്തെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴും മാത്രമേ പ്രത്യാക്രമണം നടത്തൂ. പശ്ചിമ ബംഗാളിലെ സുക്‌ന സൈനിക സ്റ്റേഷനില്‍ ആയുധ പൂജയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.
നമുക്ക് ലഭിച്ചതൊക്കെയും പാരമ്പര്യമായി ലഭിച്ചതാണ്. ഈ പൈതൃകം തുടര്‍ന്നും സംരക്ഷിക്കും. താല്‍പര്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കവിധത്തില്‍ എന്തെങ്കിലുമുണ്ടായാല്‍ വലിയ ചുവടുവയ്പ്പാകും ഉണ്ടാവുക. ആവശ്യമെങ്കില്‍ ആയുധങ്ങളും ഉപകരണങ്ങളും പൂര്‍ണ ശക്തിയോടെ ഉപയോഗിക്കാമെന്ന് ആയുധ പൂജ സൂചിപ്പിക്കുന്നുവെന്നും രാജ്‌നാഥ് സിങ്പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.