ഇടുക്കിയിലും കൊല്ലത്തും കനത്ത മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലവെള്ളപ്പാച്ചിലില്‍ ഒരു മരണം

ഇടുക്കിയിലും കൊല്ലത്തും കനത്ത മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലവെള്ളപ്പാച്ചിലില്‍ ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ്. ഇടുക്കിയിലും കൊല്ലത്തും മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയില്‍ തൊഴിലുറപ്പ് തൊഴിലാളി ഒഴുക്കില്‍പെട്ട് മരിച്ചു. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കല്‍ സിറ്റിയില്‍ രണ്ട് പേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതിലൊരാളെ രക്ഷപ്പെടുത്തി. വണ്ണപ്പുറം സ്വദേശികളായ ദിവാകരന്‍, ഭാര്യ ഓമന എന്നിവരാണ് തോട്ടില്‍ അകപ്പെട്ടത്. ഏറെ നേരം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ ഭാര്യ ഓമനയുടെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ പെട്ട രണ്ട് പേരും തൊഴിലുറപ്പ് തൊഴിലാളികളാണ്.

അതേസമയം കൊല്ലത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ പെയ്ത ശക്തമായ മഴയില്‍ പലയിടങ്ങളിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. തെന്‍മല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് മണിക്കൂറുകള്‍ തുടര്‍ച്ചയായി മഴ പെയ്തത്. തെന്മല മാര്‍ക്കറ്റ് റോഡില്‍ വെള്ളം കയറി. ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.