ന്യൂഡൽഹി: സിദ്ദീഖ് കാപ്പന് സുപ്രീംകോടതി അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. പോലീസ് സുരക്ഷയിലാണ് ജാമ്യം അനുവദിച്ചത്. അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ അഞ്ച് ദിവസത്തേക്ക് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളെ കാണരുതെന്നും കോടതി നിഷ്കര്‍ഷിച്ചു. മാനുഷിക പരിഗണന കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്നും കോടതി പറഞ്ഞു.
ഹത്രസിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പുറപ്പെട്ട കാപ്പനെ രാജ്യദ്രോഹ കുറ്റം ചുമത്തി യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധന അടക്കം നടത്താമെന്ന് സിദ്ദീഖ് കാപ്പന്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.