ട്രാഫിക് നിയമ ലംഘനത്തിന് പിഴ: വാട്‌സ് ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി എംവിഡി

ട്രാഫിക് നിയമ ലംഘനത്തിന് പിഴ: വാട്‌സ് ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ക്കെതിരെ  മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചുവെന്നും പിഴ അടക്കണമെന്നും ആവശ്യപ്പെട്ട് വരുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം പേയ്മെന്റ് ലിങ്ക് നിങ്ങളുടെ മൊബൈലില്‍ വരില്ലെന്നും എംവിഡി മുന്നറിയിപ്പില്‍ പറയുന്നു.

'അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയമ ലംഘനം നടത്തിയിട്ടുണ്ടോ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരുകയില്ല.

ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാന്‍ ഇത്തരം മെസേജുകള്‍ക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജ സന്ദേശങ്ങളും. മോട്ടോര്‍ വാഹന വകുപ്പിന്റെ പോര്‍ട്ടല്‍  echallan.parivahan.gov.in ആണ്' - എംവിഡി വ്യക്തമാക്കുന്നു.

പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് മാത്രമേ വാഹന നമ്പര്‍ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളു. ഒരു പേയ്മെന്റ് ലിങ്ക് മുസ ആപ്പ് നിങ്ങളുടെ വാട്സ് ആപ്പിലേയ്ക്ക് അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സിന് ഇല്ല.

ഇത്തരം സന്ദേശങ്ങള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക. സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കണമെന്നും എംവിഡി അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.