പാലാ മാര്‍ സ്ലീവാ മെഡിസിറ്റി അഡ്വാന്‍സ്ഡ് പള്‍മണറി ഫങ്ഷന്‍ ലാബിന്റെ ഉദ്ഘാടനം പാലാ ഡിവൈഎസ്പി സദന്‍. കെ നിര്‍വഹിക്കുന്നു. ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ. പോളിന്‍ ബാബു, പള്‍മണറി വിഭാഗം ഹെഡും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജെയ്‌സി തോമസ്, കണ്‍സള്‍ട്ടന്റുമാരായ ഡോ. രാജ്കൃഷ്ണന്‍ എസ്, ഡോ. മെറിന്‍ യോഹന്നാന്‍ എന്നിവര്‍ സമീപം.
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എഫ്.ഒ.ടി, എഫ്.ഇ.എന്‍.ഒ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി അഡ്വാന്‍സ്ഡ് പള്‍മണറി ഫങ്ഷന്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ഉല്‍ഘാടനം പാലാ ഡിവൈഎസ്പി സദന്‍. കെ നിര്‍വഹിച്ചു. രോഗം നിര്‍ണയിക്കുന്നതിനും തടയുന്നതിനും ആധുനിക ചികിത്സകള്‍ ഒരുക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് അദേഹം ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഡോ.ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്ക് ഏറ്റവും ആധുനിക ചികിത്സകള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പള്‍മണറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അഡ്വാന്‍സ്ഡ് പള്‍മണറി ഫങ്ഷന്‍ ലാബ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് അദേഹം പറഞ്ഞു. വിവിധങ്ങളായ ശ്വാസകോശ രോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആധുനിക ചികിത്സകള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഫോഴ്‌സ്ഡ് ഓസിലോമെട്രി ടെസ്റ്റ് (എഫ്.ഒ.ടി ) ഫ്രാക്ഷണല്‍ എക്‌സ്‌ഹേല്‍ഡ് നൈട്രിക് ഓക്‌സൈസ് ( എഫ്. ഇ.എന്‍. ഒ ) സംവിധാനങ്ങളാണ് അഡ്വാന്‍സ്ഡ് പള്‍മണറി ഫങ്ഷന്‍ ലാബില്‍ ഒരുക്കിയിരിക്കുന്നത്.
പള്‍മണറി വിഭാഗം ഹെഡും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.ജെയ്‌സി തോമസ് അഡ്വാന്‍സ്ഡ് ലാബിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന്‍ ബാബു, പള്‍മണറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. രാജ്കൃഷ്ണന്‍ എസ് എന്നിവര്‍ പ്രസംഗിച്ചു.
കൂടാതെ അഡ്വാന്‍ഡ് ലാബ് ഉല്‍ഘാടനത്തിന്റെ ഭാഗമായി പാലാ ഡിവൈഎസ്പി ഓഫീസിന് പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കുമായി സൗജന്യ ശ്വാസകോശ പരിശോധനകളും നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.