ലണ്ടന്‍: യുകെയില്‍ മലയാളി നഴ്‌സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റെഡിംഗില്‍ കുടുംബ സമേതം താമസിക്കുന്ന കോട്ടയം സ്വദേശി സാബു മാത്യു (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീടിനുള്ളിലെ സ്റ്റെയറില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
നഴ്‌സായ ഭാര്യ ഷാന്റി ജോണ്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴാണ് സാബുവിനെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാരാമെഡിക്‌സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അവര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഹൃദയാഘാതം സംഭവിച്ചതാണെന്ന് കണ്ടെത്തിയത്.
2003ലാണ് സാബു എന്‍എച്ച്എസ് നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത് എന്നാണ് സൂചന. സംസ്‌കാരം പിന്നീട്. ഷാന്റിക്കും മക്കള്‍ക്കും പിന്തുണയും സഹായവുമായി റെഡിംഗിലെ മലയാളി സമൂഹം ഒപ്പമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.