ഇംഫാല്‍: മണിപ്പൂരില്‍ ഒരാഴ്ചയിലേറെയായി കാണാതായ മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട 56 കാരനായുള്ള തിരച്ചിലിനായി 2000 ത്തിലേറെ സൈനികരെ വിന്യസിച്ചു. ഇംഫാല്‍ വെസ്റ്റിലെ ഖുക്രൂലിലെ താമസക്കാരനായ ലൈഷ്‌റാം കമല്‍ബാബു സിങിനെ കാങ്‌പോക്പിയിലെ ലെയ്മഖോങ് സൈനിക ക്യാമ്പിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് കാണാതായത്.
നവംബര്‍ 25 മുതല്‍ കാണാതായ ലൈഷ്‌റാം കമല്‍ബാബു സിങിനെ കണ്ടെത്താനായി അന്ന് മുതല്‍ തന്നെ സൈന്യത്തിന്റെ സഹായത്തോടെ സംയുക്ത തിരച്ചില്‍ ആരംഭിച്ചതായും മണിപ്പൂര്‍ പൊലീസ് പറഞ്ഞു. അദേഹത്തെ കണ്ടെത്താനായി സൈന്യം എല്ലാവിധ സഹായവും നല്‍കിയതായി പൊലീസ് പറഞ്ഞു.
2000ലധികം സൈനികര്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ തുടങ്ങി സാധ്യമായതെല്ലാം ചെയ്യുന്നതായും പൊലീസ് അറിയിച്ചു. കമല്‍ബാബു സിങിന്റെ തിരോധാനത്തെ തുടര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുത്തിയിരുപ്പ് സമരം തുടരുകയാണ്.
ഇംഫാലില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ളതും കുക്കി ആധിപത്യമുള്ള പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ടതുമായ ലെയ്മഖോങ് സൈനിക ക്യാമ്പില്‍ ചെറിയ ജോലികള്‍ ചെയ്തുവരികയായിരുന്നു സിങ്. കഴിഞ്ഞ വര്‍ഷം മെയില്‍ ആരംഭിച്ച വംശീയ കലാപത്തിന്റെ തുടക്കത്തില്‍ തന്നെ ലെയ്മഖോങ്ങിന് സമീപം താമസിച്ചിരുന്ന മെയ്തികള്‍ പ്രദേശം വിട്ടുപോയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.