തിരുവനന്തപുരം: ഡിജി ഡോര്‍ പിന്‍ വരുമ്പോള്‍ അനധികൃത കെട്ടിടങ്ങള്‍ക്കെല്ലാം പിടിവീഴും. കെട്ടിടം ഉടമയുടെ വിവരങ്ങളും കെട്ടിടത്തിന്റെ ലൊക്കേഷനും ഉള്‍പ്പെടുത്തി ഡിജിറ്റല്‍ നമ്പര്‍ നല്‍കുന്ന സംവിധാനമാണ് ഡിജി ഡോര്‍ പിന്‍. ഇത് സ്ഥിരം നമ്പറായിരിക്കും. വീടുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഒരുലക്ഷത്തോളം അനധികൃത കെട്ടിടങ്ങള്‍ ഉണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്.
ഡിജി ഡോര്‍ പിന്‍നമ്പറിടാന്‍ ഓരോവീടും ജിയോടാഗ് ചെയ്യുമ്പോള്‍ അനധികൃതകെട്ടിടങ്ങളെ കണ്ടെത്തും. ഇവ നിയമപരമാക്കുന്നതോടെ നികുതിയിനത്തില്‍ വന്‍തുക തദ്ദേശവകുപ്പിന് കിട്ടും, കേരളത്തിലെ ആകെ കെട്ടിടങ്ങളുടെ കൃത്ത്യ എണ്ണവും കണ്ടെത്താനാകും.
സംസ്ഥാനത്താകെ 1.56 കോടി അംഗീകൃത കെട്ടിടങ്ങളാണുള്ളത്. വീടുകളും ഫ്ളാറ്റുകളും ഉള്‍പ്പെടെയാണിത്. ഇവയ്ക്കെല്ലാം പുതിയ നമ്പര്‍ നല്‍കും. ഫ്ളാറ്റുകളില്‍ നമ്പറിടുമ്പോള്‍ ഓരോ താമസക്കാരനെയും ഓരോ ഉടമയായി കണക്കാക്കുമെന്നതിനാല്‍ ആകെ കെട്ടിടങ്ങള്‍ 1.56 കോടിയില്‍ നിന്ന് വീണ്ടും കൂടും.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തിലെ ആകെ അംഗീകൃത കെട്ടിടങ്ങള്‍ 1.56 കോടിയാണ്. നഗരങ്ങളില്‍ ആകെ 45.82 ലക്ഷം, വാസസ്ഥലങ്ങള്‍ 32.76 ലക്ഷം, മറ്റുള്ളവ 13.06 ലക്ഷവുമാണ്. ഗ്രാമങ്ങളില്‍ ആകെ 1.10 കോടിയാണ്. വാസസ്ഥലങ്ങള്‍ 86.85 ലക്ഷവും മറ്റുള്ളവ 23.56 ലക്ഷവും ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.