വീണ്ടും ജോക്കർ ആക്രമണം 34 ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് ഗൂഗിള്‍

വീണ്ടും ജോക്കർ ആക്രമണം  34 ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് ഗൂഗിള്‍

പ്ലേ സ്റ്റോറില്‍ നിന്നും ഡൌൺലോഡ് ചെയ്ത 34 ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ ഗൂഗിൾ ഉപയോക്താക്കളോട് നിർദേശിച്ചു. പ്ലേ സ്റ്റോറില്‍ കടന്നൂകൂടിയ ജോക്കര്‍ മാല്‍വെയറാണ് ഉപയോക്താക്കളെ കുരുക്കിൽ വീഴ്ത്തുന്നത്. മൂന്നു വർഷങ്ങൾക്ക് മുൻപ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിൾ ശ്രമകരമായി പുറത്താക്കിയിരുന്നു. എന്നാൽ പുതിയ രൂപത്തിൽ മാൽവെയർ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി.  ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത 34 ആപ്ലിക്കേഷനുകള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്. 

  • All Good PDF Scanner 
  • Mint Leaf Message-Your Private Message
  • Unique Keyboard Fancy Fonts & Free Emoticons
  • Tangram App Lock
  • Direct Messenger
  • Private SMS
  • One Sentence Translator Multifunctional Translator
  • Style Photo Collage
  • Meticulous Scanner
  • Desire Translate
  • Talent Photo Editor Blur focus
  • Care Message
  • Part Message
  • Paper Doc Scanner
  • Blue Scanner
  • Hummingbird PDF Converter Photo to PDF
  • All Good PDF Scanner
  • com.imagecompress.android
  • com.relax.relaxation.androidsms
  • com.file.recovefiles
  • com.training.memorygame
  • Push Message- Texting & SMS
  • Fingertip GameBox
  • com.contact.withme.texts
  • com.cheery.message.sendsms (two different instances)
  • com.LPlocker.lockapps
  • Safety AppLock
  • Emoji Wallpaper
  • com.hmvoice.friendsms
  • com.peason.lovinglovemessage
  • com.remindme.alram
  • Convenient Scanner 2
  • Separate Doc Scanner

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.