ഉന്നാവ് കേസ്: പ്രതി കുറ്റസമ്മതം നടത്തി

ഉന്നാവ് കേസ്: പ്രതി കുറ്റസമ്മതം നടത്തി

ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുറ്റം സമ്മതിച്ച്‌ അറസ്റ്റിലായ വിനയ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പെണ്‍കുട്ടിക്ക് വിഷം കലര്‍ത്തിയ വെള്ളം കൊടുത്തതായാണ് വിനയ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.

കാണ്‍പൂര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയോട് വിനയ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് പെണ്‍കുട്ടി നിരസിച്ചിരുന്നു. ഇതിന്റെ പേരിൽ ഇവരുടെ കുടിവെള്ളത്തില്‍ ഇയാള്‍ കീടനാശിനി കലര്‍ത്തുകയായിരുന്നു. പെണ്‍കുട്ടിയെ അപകടപ്പെടുത്തണമെന്ന് മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും ഈ വെള്ളം കുടിച്ച്‌ പെണ്‍കുട്ടിയുടെ സഹോദരിമാര്‍ മരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി.

പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളിലാണ് ഇവര്‍ പിടിയിലായത്. പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. മൂന്നാമത്തെയാള്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.