കല്പറ്റ: രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഇന്ന് 12.30 ന് രാഹുല്‍ ഗാന്ധി എം.പി നേതൃത്വം നല്‍കും. മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള ദേശീയ പാതയിലൂടെയാണ് ട്രാക്ടര്‍ റാലി നടത്തുന്നത്. പതിനായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് റാലി നടത്താനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ശ്രമം.
ഇന്നുമുതൽ ജില്ലയില്‍ വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. രാവിലെ 10ന് പൂതാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സംഗമം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിദ്യാവാഹിനി ബസുകളുടെ താക്കോല്‍ദാനം, രാജീവ് ഗാന്ധി ഭവന പുനരുദ്ധാരണ പദ്ധതി പ്രഖ്യാപനം എന്നിവ നടക്കും. 11.30ന് മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും.
നാല് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനായി ഇന്നലെ വൈകിട്ട് അദ്ദേഹം കോഴിക്കോട് വിമാനത്താവളത്തിലെത്തിയിരുന്നു. 23ന് തിരുവനന്തപുരത്ത് നടക്കുന്ന ഐശ്വര്യകേരള യാത്ര സമാപന സമ്മേളനത്തിന് ശേഷം രാഹുല്‍ ഗാന്ധി ബുധനാഴ്ച ഡല്‍ഹിയിലേക്കു മടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.