കൊച്ചി: റെയില്‍വേ പാലത്തിലെ സിഗ്‌നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചതിനെ തുടര്‍ന്ന് സിഗ്നല്‍ സംവിധാനം ഏഴ് മണിക്കൂറോളം നിലച്ചു. കല്ലിശേരി ഭാഗത്ത് പമ്പാ നദിക്ക് കുറുകെയുള്ള റെയില്‍വേ പാലത്തിലെ സിഗ്‌നല്‍ കേബിളുകളാണ് അജ്ഞാതര്‍ മുറിച്ചത്. ഇതിനെ തുടര്‍ന്ന് 21 ട്രെയിനുകളാണ് വൈകിയത്.
സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം നടത്തും. ഇന്നലെ പുലര്‍ച്ചെ 2:30 ന് തിരുവല്ലയില്‍ നിന്ന് അമൃത എക്സ്പ്രസ് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് തകരാര്‍ നേരിട്ടത്. സിഗ്നല്‍ ലഭിക്കാതെ ട്രെയിന്‍ തിരുവല്ല സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. സിഗ്‌നല്‍ സംവിധാനത്തിന്റെ ഭാഗമായുള്ള റെയില്‍വേ ഫോണും തകരാറിലായി. പിന്നീട് സിഗ്‌നലിന് പകരം കടലാസില്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയാണ് (പേപ്പര്‍ മെമ്മോ) അമൃത ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കടത്തിവിട്ടത്.
തിരുവല്ല, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ സിഗ്നല്‍, കമ്യൂണിക്കേഷന്‍ ജീവനക്കാര്‍ പാളത്തിലൂടെ നടത്തിയ പരിശോധനയിലാണ് കല്ലിശേരിയിലെ പാലത്തിലെ (പമ്പ ബ്രിജ്) സ്ലാബ് നീക്കി കേബിളുകള്‍ മുറിച്ചതായി കണ്ടെത്തിയത്. രാവിലെ 9:25 നാണ് തകരാര്‍ പരിഹരിച്ചത്. സിഗ്നല്‍ തകരാറിലായതോടെ ഇരു സ്റ്റേഷനുകളിലുമായി വന്ദേഭാരത് ഉള്‍പ്പെടെ 21 ട്രെയിനുകള്‍ അഞ്ച് മുതല്‍ 10 മിനിറ്റ് വരെ വൈകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.