തിരുവനന്തപുരം: കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ വര്‍ധിപ്പിക്കും. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം (20631/20632) 16 കോച്ചാക്കും. നിലവില്‍ എട്ട് കോച്ചാണ് ഇതിനുള്ളത്. 512 സീറ്റുകള്‍ വര്‍ധിച്ച് ഇനി 1024 ആകും. ഓടുന്നതിന്റെ തിയതി പ്രഖ്യാപിച്ചിട്ടില്ല. ജനപ്രീതിയും വരുമാനവും പരിഗണിച്ചാണ് റെയില്‍വേയുടെ പുതിയ നീക്കം.
തിരുവനന്തപുരം-കാസര്‍കോട് (20634/20633) 16 കോച്ചില്‍ നിന്ന് 20 കോച്ചായി വര്‍ധിപ്പിച്ചിരുന്നു. ആദ്യ യാത്രയില്‍ 100 ശതമാനം ബുക്കിങ് ലഭിച്ചു (ആകെ 1336 സീറ്റുകള്‍). അതിന് പിന്നാലെയാണ് രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ വര്‍ധിപ്പിക്കുന്നത്.
ഇന്ത്യയില്‍ എട്ട് കോച്ചുള്ള 38 വന്ദേഭാരതുകളില്‍ പകുതി സീറ്റിലധികം ഒഴിഞ്ഞുകിടക്കുമ്പോഴാണ് തിരുവനന്തപുരം-മംഗളൂരു വണ്ടി നിറഞ്ഞോടുന്നത്. ഇന്ത്യയിലെ 59 വന്ദേഭാരതുകളില്‍ മുഴുവന്‍ സീറ്റും നിറച്ചോടുന്നത് 17 എണ്ണം മാത്രമാണ്. കേരളത്തില്‍ നിന്നുള്ള തിരുവനന്തപുരം-കാസര്‍കോട്, തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതുകള്‍ ഈ പട്ടികയില്‍ മുന്നിലാണ്.
മംഗളുരുവില്‍ നിന്ന് രാവിലെ 6:25 ന് പുറപ്പെട്ട് ആലപ്പുഴ വഴി വൈകുന്നേരം 3:05 ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4:05 ന് പുറപ്പെടും. രാത്രി 12:40 ന് മംഗളൂരു സെന്‍ട്രലില്‍ എത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.