ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ് 15

 ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ് 15

ചെന്നൈ: ശ്രീഹരിക്കോട്ടയില്‍ നിന്ന് നൂറാം റോക്കറ്റ് വിക്ഷേപിച്ച് ചരിത്രമെഴുതി ഐ.എസ്.ആര്‍.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഗതിനിര്‍ണയ സംവിധാനങ്ങള്‍ക്കുള്ള എന്‍.വി.എസ്-02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എല്‍.വി-എഫ് 15 റോക്കറ്റ് ഇന്നലെ രാവിലെ 6:23 നാണ് കുതിച്ചുയര്‍ന്നത്.

ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വി. നാരായണന്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ചൊവ്വാഴ്ചത്തേത്. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച 27 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എല്‍.വി-എഫ് 15 കുതിച്ചുയര്‍ന്നത്. രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് റോക്കറ്റ് ഉയര്‍ന്നത്.

ഗതിനിര്‍ണയ, ദിശനിര്‍ണയ ആവശ്യങ്ങള്‍ക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിന് വേണ്ടിയാണ് 2250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എന്‍.വി.എസ്-01 വിക്ഷേപിച്ചത് 2023 മെയ് 29 നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.