വാളയാര്‍, വേലന്താവളം ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്; പിടികൂടിയത് 1.60 ലക്ഷം രൂപ

വാളയാര്‍, വേലന്താവളം ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്; പിടികൂടിയത് 1.60 ലക്ഷം രൂപ

പാലക്കാട്: വാളയാര്‍, വേലന്താവളം മോട്ടോര്‍ വാഹന ചെക്പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 1.60 ലക്ഷം രൂപ പിടികൂടി. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വിജിലന്‍സ് റെയ്ഡ് നടത്തിയത്. വാളയാര്‍ ഇന്‍, വാളയാര്‍ ഔട്ട്, വേലന്താവളം എന്നീ ചെക്പോസ്റ്റുകളിലായിരുന്നു പരിശോധന.

ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്ന് വരെ നീണ്ടു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഏറ്റവും കൂടുതല്‍ അനധികൃത പണം പിടിച്ചെടുത്തത് വാളയാര്‍ ഇന്‍ ചെക് പോസ്റ്റില്‍ നിന്നായിരുന്നു. ലോറി ജീവനക്കാര്‍ക്കൊപ്പം മാറി നിന്ന് മണക്കൂറുകളോളം നിരീക്ഷിച്ച ശേഷമാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍ വേഗത്തില്‍ ചെക്‌പോസ്റ്റിനകത്തേക്ക് കയറി, പരിശോധന നടത്തി കൈക്കൂലി പണം പിടിച്ചെടുത്തത്. ഈ മാസം 11, 12 തിയതികളിലായി നടന്ന വിജിലന്‍സ് പരിശോധനയില്‍ അഞ്ച് ചെക്‌പോസ്റ്റുകളില്‍ നിന്നായി 3,26,980 രൂപ പിടികൂടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.