നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി. പ്രോസിക്യൂഷന്‍ ഹര്‍ജിയാണ് പ്രത്യേക വിചാരണ കോടതി തള്ളിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഒരു വര്‍ഷം മുമ്പ് നല്‍കിയ ഹര്‍ജിയാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്.

മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഉള്‍പ്പടെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചു എന്ന് ആരോപിച്ചാണ് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍ ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും പരാതി ക്രൈംബ്രാ‌ഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍‍ജി തള്ളണമെന്നും ദിലീപ് വാദിച്ചു. 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചിരുന്നത്. കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചു എന്നതിന് തെളിവില്ലെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.