കോട്ടയം: കടുകപ്പിള്ളിൽ പാലയ്ക്കാട്ടുമല സ്വദേശിനി അന്നമ്മ ഫിലിപ്പ് (ചിന്നമ്മ) നിര്യാതയായി. 89 വയസായിരുന്നു. സംസ്കാരം ചൊവ്വാഴ്ച മൂന്ന് മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് പാലയ്ക്കാട്ടുമല നിത്യസഹായമാത പള്ളി കുടുംബകല്ലറയിൽ സംസ്കരിക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഭൗതിക ശരീരം ഇന്ന് വൈകിട്ട് ആറ് മണിക്ക് വസതിയിൽ കൊണ്ടുവരും.
പരേത കാഞ്ഞിരത്താനം പാലേട്ട് കുടുംബാംഗമാണ്. ഭര്‍ത്താവ്: കെ.ജെ, ഫിലിപ്പ് കടുകപ്പിള്ളില്‍. മക്കൾ: കെ.പി. ജോസഫ്(റിട്ട പ്രഫ. മഹാരാജാസ് കോളജ്. എറണാകുളം), ജോര്‍ജ് ഫിലിപ്പ് (റിട്ട. എച്ച്.എം കെആർഎൻഎൽപിഎസ് കുറിച്ചിത്താനം), കെ.പി. ജോണ്‍ (റിട്ട പ്രിൻസിപ്പൽ സെന്റ് ജോർജ് എച്ച്.എസ്.എസ് അരുവിത്തറ), ഫാ. തോമസ് കടുകപ്പിള്ളിൽ (സീറോമലബാർ ചിക്കാഗോ രൂപത വികാരി ജനറാൾ), ഷാലി ഫിലിപ്പ്(ടീച്ചർ ഗവ എൽപി സ്കൂൾ ആണ്ടൂർ).
മരുമക്കൾ: മരുമക്കൾ: പ്രഫ. റോസമ്മ തോമസ് പന്തപ്ലാക്കൽ, ചെങ്ങളം (റിട്ട. പ്രഫ. സെന്റ്റ് ജോർജ് കോളജ്, അരുവിത്തുറ), ത്രേസ്യാമ്മ ഇ.എം. ഇടവത്തൊട്ടിയിൽ, മാറിടം (റിട്ട. എച്ച്എസ്എ സെൻ്റ തോമസ് ഹൈസ്‌കൂൾ, മരങ്ങാട്ടുപിള്ളി), സുജ ജോൺ പുന്നോലിൽ, പൈങ്ങോട്ടൂർ (വൈസ് പ്രിൻസിപ്പൽ, നവോദയ വിദ്യാലയ, വടകര, കോഴിക്കോട്). കൊച്ചുമക്കൾ: ടിന്റു, ടിനു, ട്വിങ്കിൾ, ജിൻ്റു, ഡോ. ജ്യോതി സ്, ജിൻസ്, ഡോ. ജ്യുവൽ ഹാരി, മരിയ എലിസബത്ത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.