തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു. കാട്ടാക്കട ഡിപ്പോയിലെ ഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റിനാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ തീ പിടിച്ചത്. വന്‍ അപകടമാണ് ഒഴിവായത്. തമ്പാനൂർ ബസ് ടെര്‍മിനല്‍ നിന്നെടുത്ത ബസ് അരിസ്റ്റോ ജംഗ്ഷനിലെത്തിയപ്പോള്‍ ബസിന്റെ മുന്‍വശത്തെ അടിഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം ഡ്രൈവറെ അറിയിച്ചത്.
വിവരമറിഞ്ഞ് ബസിലെ യാത്രക്കാര്‍ ജനാല വഴി പുറത്തേക്ക് ചാടി. ബസിന്റെ ബാറ്ററി സ്ഥിതി ചെയ്യുന്ന ഭാഗം പൂര്‍ണമായി കത്തി നശിച്ചു. അടുത്തുള്ള കടയില്‍ നിന്ന് ബക്കറ്റില്‍ വെള്ളമെത്തിച്ചു നാട്ടുകാര്‍ തീ അണച്ചു. ബസിന്റെ ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബസിലെ യാത്രക്കാര്‍ക്കായി പകരം ബസും ഏര്‍പ്പെടുത്തി. ഇതിൽ അന്വേഷണം നടത്തുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.