മാർപാപ്പയെ സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ്; വാൻസിനും കുടുംബത്തിനും പാപ്പ ഈസ്റ്റർ സമ്മാനങ്ങൾ കൈമാറി

മാർപാപ്പയെ സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ്; വാൻസിനും കുടുംബത്തിനും പാപ്പ ഈസ്റ്റർ സമ്മാനങ്ങൾ കൈമാറി

വത്തിക്കാൻ സിറ്റി : വത്തിക്കാനിൽ വിശ്രമത്തിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ. ഡി വാൻസ്. ഈസ്റ്റർ ദിനത്തിൽ സാന്താ മാർട്ടയിൽ രാവിലെ 11.30നായിരുന്നു കൂടിക്കാഴ്ചയെന്ന് വത്തിക്കാൻ അറിയിച്ചു. ഏതാനും മിനിറ്റുകൾ മാത്രം നീണ്ട കൂടിക്കാഴ്ചക്കിടെ മാർപാപ്പയും വൈസ് പ്രസിഡന്റും ഈസ്റ്റർ ആശംസകൾ കൈമാറുകയും ഇംഗ്ലീഷിൽ ഹ്രസ്വമായി സംസാരിക്കുകയും ചെയ്തു.

തന്നെ സ്വീകരിച്ചതിന് വാൻസ് മാർപാപ്പയോട് നന്ദി പറഞ്ഞു. പാപ്പയുടെ മെച്ചപ്പെട്ട ആരോ​ഗ്യത്തിനായി ജെ. ഡി വാൻസ് ആശംസയും നേർന്നു. വാൻസിനും ഭാര്യക്കും കുട്ടികൾക്കുമായി ജപമാലകൾ, വത്തിക്കാൻ ടൈ, മൂന്ന് വലിയ ചോക്ലേറ്റ്, ഈസ്റ്റർ മുട്ടകളുടെ ഒരു സെറ്റ് തുടങ്ങിയ സമ്മാനങ്ങൾ പാപ്പ വാൻസിന് നൽകി.

ദുഖവെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ദുഖവെള്ളി ശുശ്രൂഷകളിലും വാൻസും കുടുംബവും പങ്കെടുത്തിരുന്നു. വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.