ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുന്ന സിഡ്നി മാർടി ഗ്രാസ് സ്വവർ​ഗാനുരാ​ഗ പരേഡിനുള്ള ഫണ്ടിങ് നിർത്തലാക്കണം: നിവേദനവുമായി ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി; നിങ്ങൾക്കും പങ്കുചേരാം

ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുന്ന സിഡ്നി മാർടി ഗ്രാസ് സ്വവർ​ഗാനുരാ​ഗ പരേഡിനുള്ള ഫണ്ടിങ് നിർത്തലാക്കണം: നിവേദനവുമായി ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി; നിങ്ങൾക്കും പങ്കുചേരാം

സിഡ്നി: ക്രൈസ്തവ വിശ്വാസങ്ങളെയും മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും അവഹേളിക്കുന്ന ഓസ്ട്രേലിയയിലെ മാർടി ഗ്രാസിനുള്ള ഫണ്ടിങ് നിർത്തലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏത് ആശയങ്ങൾക്കും ധനസഹായം നൽകാൻ സ്വകാര്യ സംഘടനകൾക്ക്  അവകാശമുണ്ടെങ്കിലും ജനങ്ങളുടെ വിശ്വാസത്തെ പരിഹസിക്കുന്ന ഒരു പരിപാടിയെ പിന്തുണയ്ക്കാൻ ഫണ്ടിങ് അനുവദിക്കുന്നത് നിർത്തലാക്കണമെന്നാണ് ആവശ്യം.

മാർടി ഗ്രാസിനുള്ള ഫണ്ടിങ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസൗത്ത് വെയിൽസ് ഗവൺമെന്റിനും ഡെസ്റ്റിനേഷൻ ന്യൂസൗത്ത് വെയിൽസിനും സിറ്റി ഓഫ് സിഡ്നി കൗൺസിലിനും ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി എന്ന സംഘടന നിവേദനം നൽകി.

സിഡ്നി ഗേ, ലെസ്ബിയൻ മാർഡി തുടങ്ങിയ പരിപാടികൾക്കായി നൽകുന്ന എല്ലാ പൊതു ധനസഹായവും ഉടൻ നിർത്തലാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. 2025 ൽ സിഡ്നിയിൽ‌ നടന്ന മാർഡി ഗ്രാസ് പരേഡിനിടെ ക്രൂശിതനായ യേശുക്രിസ്തുവിനെ കുന്തംകൊണ്ട് കുത്തുന്നതായി അനുകരിച്ചുള്ള ടാബ്ലോ ചിത്രീകരിച്ചത് അനേകരുടെ വിശ്വാസം മുറിപ്പെടാൻ കാരണമായെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു.

ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാരുടെ വിശ്വാസത്തെ മുറിവേൽപ്പിച്ച ഇത്തരം അവഹേളനങ്ങൾക്കെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കണം. കുട്ടികൾക്കും കുടുംബങ്ങൾക്കും ഹാനികരമായ ഉള്ളടക്കത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടി നിർ‌ത്തലാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.


പരേഡിൽ നിന്നുള്ള ദൃശ്യം

സിഡ്‌നി മാർടി ഗ്രാസിനുള്ള എല്ലാ സർക്കാർ ധനസഹായവും ഗ്രാന്റുകളും സബ്‌സിഡികളും ഇൻ-ഇൻ-വൺ സപ്പോർട്ടും ഉടനടി നിർത്തലാക്കണം. ഭാവിയിലെ സാംസ്കാരിക ധനസഹായം എല്ലാ ഓസ്‌ട്രേലിയക്കാരുടെയും മതപരമായ ബോധ്യങ്ങളെ മാനിക്കുകയും ചൂഷണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും പെറ്റീഷൻ ആവശ്യപ്പെടുന്നു.

മാർടി ഗ്രാസ് മുഖ്യധാരാ ഓസ്‌ട്രേലിയൻ മൂല്യങ്ങളെ പിന്തുണക്കുന്നില്ല. ക്രിസ്തുമതത്തെ പരിഹസിക്കാനായി നടത്തുന്ന പരിപാടികൾക്കുള്ള പണത്തിനുള്ള മാർ‌​ഗമായി സാധരണക്കാരായ ജനങ്ങളെ ഉപയോ​ഗിക്കരുതെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
പരേഡിൽ നിന്നുള്ള ദൃശ്യം

ന്യൂ സൗത്ത് നിവാസികളും സിഡ്‌നി കൗൺസിൽ അം​ഗങ്ങളും അനിയന്ത്രിതമായ ദുഷ്‌പ്രവൃത്തികൾ, ലൈംഗിക ആകർഷണങ്ങൾ, മതപരമായ പരിഹാസം, ദൈവദൂഷണം പ്രോൽസാഹിപ്പിക്കൽ എന്നി തരത്തിൽ നടക്കുന്ന പരിപാടികൾക്കായി കോടിക്കണക്കിന് രൂപ ചിലവഴിക്കാൻ നിർബന്ധിതരാകുന്നെന്ന് ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബിയുടെ സിഇഒ മിഷേൽ പിയേഴ്‌സ് നേരത്തെ പറ‍ഞ്ഞിരുന്നു.

മാർടി ​ഗ്രാസിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു. യുണൈറ്റഡ് ഓസ്ട്രേലിയ പാർട്ടി സെനറ്റർ റാൽഫ് ബോബിത് അടക്കമുള്ളവർ പരേഡിനെതിരെ ശക്തമായി രം​ഗത്ത് എത്തിയിരുന്നു. ക്രിസ്ത്യാനികളുടെ വിശ്വാസത്തെ തിരഞ്ഞ് പിടിച്ച് അപമാനിക്കുനതിന് എല്ലാ വർഷവും ഇക്കൂട്ടർ ശ്രമിക്കാറുണ്ടെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും സെനറ്റർ പറഞ്ഞിരുന്നു.

നിവേദനത്തിൽ പങ്കാളിയാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാര്‍ടി ഗ്രാസ്

സംസ്‌ക്കാരവും പാരമ്പര്യവും സംഗീതവും പരേഡുകളുമെല്ലാം ചേര്‍ന്ന വര്‍ണശബളമായ ആഘോഷമാണ് മര്‍ഡി ഗ്രാസ്. ഫ്രഞ്ചില്‍ മര്‍ടി ഗ്രാസ് എന്നാല്‍ ഫാറ്റ് ട്യൂസ്‌ഡേ എന്നാണ് അര്‍ത്ഥ. കാര്‍ണിവല്‍ ആഘോഷങ്ങളുടെ സീസണായ മര്‍ഡി ഗ്രാസ് ലൂസിയാനയിലെ എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെ നീളുന്ന മര്‍ഡി ഗ്രാസ് ആഘോഷങ്ങളുടെ ദിവസങ്ങളില്‍ ഓരോ വര്‍ഷവും മാറ്റമുണ്ടാവും. എന്നാൽ സിഡ്നിയിൽ ഇത് സ്വവർ​ഗാനുരാ​ഗികൾ ഏറ്റെടുക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.