ഓപ്പറേഷന്‍ സിന്ദൂറിനെതിരെ 'ബുന്‍യാനു മര്‍സൂസ്': ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ 'ബുന്‍യാനു മര്‍സൂസ്': ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാകിസ്ഥാന്‍. 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്' എന്ന പേരിലാണ് സൈനിക നടപടികള്‍ക്ക് തുടക്കമിട്ടതെന്ന് ഡോണ്‍, റേഡിയോ പാകിസ്ഥാന്‍ ഉള്‍പ്പെടെ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റോയിട്ടേഴ്സ്, അല്‍ ജസീറ പോലുള്ള രാജ്യാന്തര വാര്‍ത്താ ഏജന്‍സികളും മാധ്യമങ്ങളും പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. 'തകര്‍ക്കാനാകാത്ത മതില്‍' എന്നാണ് ബുന്‍യാനു മര്‍സൂസ് എന്ന വാക്കിന്റെ അര്‍ഥം. സൈനിക നീക്കത്തിന്റെ ഭാഗമായി ഇന്ത്യയില്‍ കനത്ത നാശം വിതച്ചതായാണ് പാക് അവകാശവാദം.

പാകിസ്ഥാനിലെ നാല് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാന്റെ പ്രതികാര സൈനിക നടപടി. രാജ്യത്തെ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ പാക് സൈന്യം പ്രതിരോധിച്ചെന്നും മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടെന്നുമൊക്കെയാണ് അവകാശവാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.