ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി അമേരിക്കയിൽ കാറിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി അമേരിക്കയിൽ കാറിനുള്ളില്‍ മരിച്ച നിലയില്‍

കാലിഫോർണിയ: ഒരാഴ്ച മുൻപ് കാലിഫോർണിയയിലെ ഫ്രിമോണ്ടിൽ നിന്ന് കാണാതായ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥി അഥർവ ചിഞ്ച്വഡ്ക്കറെ(19) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

അഥർവ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. വോളി ബോൾ കളിക്കാരനായിരുന്ന അഥർവ ഫ്രേമോണ്ട് ഹൈ സ്കൂൾ ലീഗ് ടീമിൽ എട്ടാം നമ്പർ കളിക്കാരനായിരുന്നു.

ആറടി താഴ്ചയിൽ കീഴ്‌മേൽ മറിഞ്ഞ കാറിനുള്ളിൽ മരിച്ച നിലയിലാണ് അഥർവിനെ കണ്ടെത്തിയതെന്ന് ഹൈവേ പെട്രോളിങ് സംഘം അറിയിച്ചു. കലവാറസ് ഹൈവേയിൽ ആറടി താഴ്ചയിൽ ചാരനിറത്തിലുള്ള ടൊയോട്ട കാർ മറിഞ്ഞുകിടക്കുന്നതായി സൈക്കിൾ യാത്രക്കാരനാണ് പൊലീസിൽ അറിയിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഡോഗ് ഫുഡ് വാങ്ങാനായി വീട്ടിൽ നിന്ന് കാറുമായി അഥർവ പുറത്തിറങ്ങിയത്. പിന്നീട് കാണാതാകുകയായിരുന്നു. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് റോഡിലൂടെ കാർ ഉരസിപോയതിനോ തെന്നി നീങ്ങിയതിന്റെയോ അടയാളങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.