കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഇരിങ്ങാലക്കുട: കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാടായിക്കോണം ചെറാക്കുളം വീട്ടില്‍ ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെയാണ് ഹെന്നയ്ക്ക് ചവിട്ടുപടിയില് കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റത്.

മാടായിക്കോണത്തെ ഭര്‍തൃവീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ആയിരുന്നു ഹെന്നയ്ക്ക് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില് എത്തിച്ചു. ചികിത്സക്കിടെ പുലര്‍ച്ചെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടില്‍ പീറ്ററിന്റെ മകളായ ഹെന്ന കുറുവഞ്ചേരി ഇമൈന്‍ഡ് ആശുപത്രിയിലെ സൈക്കോളജിസ്റ്റാണ്. മകന്‍ ഹെയ്ഡന്‍. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.