നീലൂര്‍: ജോണ്‍ മാളിയേക്കല്‍ (കുഞ്ഞിലോച്ചന്‍) നിര്യാതനായി. 84 വയസായിരുന്നു. സംസ്‌കാരം ജൂണ്‍ ഒന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് മാളിയേക്കല്‍ മോഡോസില്‍ ആരംഭിച്ച് നീലൂര്‍ സെന്റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.
ഭാര്യ: അന്നാമ്മ ജോണ്‍ അറക്കുളം അഞ്ചാനിക്കല്‍കുടുംബാംഗം.
മക്കള്‍: റ്റൈനി, മിനി, ഷാനി, സിനി, ബിനു
മരുമക്കള്‍: ടോമിച്ചന്‍ പി.മുണ്ടുപാലം വഴിത്തല, പരേതനായ ബെന്നി ജോണ്‍ പാമ്പയ്ക്കല്‍ കരിങ്കുന്നം, ജിസ ബിനു ചൂളയ്ക്കാപ്പറമ്പില്‍ വണ്ടന്‍പതാല്‍
കൊച്ചുമക്കള്‍: ജോണ്‍സ് ബെന്നി, ലിസ് ആന്‍സ് ബെന്നി, അന്ന ബിനു ജോണ്‍, ലിയാന ബിനു ജോണ്‍, ലിയോണ്‍ ബിനു ജോണ്‍.
ഫാ. ജോസ് അഞ്ചാനിക്കല്‍ ഭാര്യാ സഹോദരനും ഫാ. ഹബി മാളിയേക്കല്‍ ജേഷ്ഠ സഹോദര പുത്രനുമാണ്.
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാനപുസ്തകത്തിന്റെ ഭാഷാന്തരം ഇന്നുള്ളവര്‍ക്ക് മനസിലാകുന്ന രീതിയില്‍ നിര്‍വഹിച്ചതിലൂടെ ശ്രദ്ധേയനാണ് ജോണ്‍ മാളിയേക്കല്‍. 40 വര്‍ഷം ഇടവകയില്‍ മതബോധന അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.