ന്യൂഡല്‍ഹി: രാജ്യത്ത് ഇനി പിന്‍കോഡുകള്‍ ഉണ്ടാകില്ല. പകരം ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. 'ഡിജിപിന്‍' എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങള്‍ കൃത്യമായി കണ്ടെത്താം.
കാലങ്ങളായി ഉപയോഗിച്ചു വരുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.
ഓരോരുത്തരുടെയും ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റ് വഴി താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും.
കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്സ് സേവന ദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള വെബ്സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും.
ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.
https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.
നാല് മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും. ഐഐടി ഹൈദരാബാദ്, എആര്‍എസ്സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.