തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കയ്യിൽ നിന്ന് രമേശ് ചെന്നിത്തല ഐ ഫോൺ കൈപറ്റി എന്നാരോപിച്ച കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണം എന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. യൂണിറ്റാക് ഉടമ സന്തോഷ് ഈപ്പൻ ഐ ഫോൺ രമേശ് ചെന്നിത്തലയ്ക്ക് കൈ മാറിയാതായി അറിയില്ല എന്ന് പറഞ്ഞ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല തിരിച്ചടിച്ചത്.ദുബായിൽ പോയപ്പോൾ തനിക്കും ഭാര്യക്കും വേണ്ടി താൻ വാങ്ങിയ ഫോൺ അല്ലാതെ മറ്റ് ഫോണുകൾ ആരുടേയും കയ്യിൽ നിന്നും വാങ്ങിയിട്ടില്ലെന്നും ചെന്നിത്തല ആവർത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.