ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം നവീകരിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്ക് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കും. 114 പ്രതിദിന സര്‍വീസുകളാണ് റദ്ദാക്കുന്നത്. ഗതാഗത കുരുക്കുമൂലം മെയില്‍ നടത്താനിരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരിക്കും നടക്കുക.
ഡല്‍ഹി വിമാനത്താവളത്തില്‍ 1450 വിമാന സര്‍വീസുകളാണ് പ്രതിദിനം ഉള്ളത്. നാല് റണ്‍വേകളും ടി-1, ടി-3 എന്നീ രണ്ട് ടെര്‍മിനലുകളുമുണ്ട്. അറ്റകുറ്റപ്പണികളുടെ ഭാഗമായി ടി-1 നിലവില്‍ അടച്ചിട്ടിരിക്കുകയാണ്.
ഡല്‍ഹിയില്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന കടുത്ത മൂടല്‍മഞ്ഞ് നിരവധി സര്‍വീസുകളെ പ്രതിസന്ധിയിലാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന മൂന്ന് മാസക്കാലം വിമാന സര്‍വീസുകളില്‍ 7.5 ശതമാനം കുറവുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
200 വിമാനങ്ങളെ ഇത് ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 114 എണ്ണം റദ്ദാക്കുകയും ബാക്കി 86 എണ്ണത്തിന്റെ സമയത്തില്‍ മാറ്റം വരുകയും ചെയ്യും. അടുത്ത മൂടല്‍മഞ്ഞ് ആരംഭിക്കുന്ന സമയത്തിനുള്ളില്‍ വിമാനത്താവളത്തിന്റെ നവീകരണം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.