മുംബൈ: മുംബൈയില്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ട്രാക്കിലേക്ക് വീണ് അഞ്ച് പേര്‍ മരിച്ചു. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് താനെയിലെ കസാര പ്രദേശത്തേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ ട്രാക്കിലേക്ക് വീണത്.
ട്രെയിനിനുള്ളിലെ അനിയന്ത്രിത തിരക്കാണ് അപകട കാരണമെന്നാണ് സൂചന. അമിത തിരക്ക് കാരണം യാത്രക്കാര്‍ വാതിലുകളില്‍ തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിക്കും തിരക്കും രൂക്ഷമായതോടെ ആളുകള്‍ ഒരു കമ്പാര്‍ട്ടുമെന്റില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
കുറഞ്ഞത് 10 മുതല്‍ 12 വരെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് വീണതായി റിപ്പോര്‍ട്ടുകളുണ്ട്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.