പെര്‍ത്ത്: ഓസ്ട്രേലിയ പെര്‍ത്തില്‍ മലയാളികളെ ദുഖത്തിലാഴ്ത്തി ബേബിച്ചന് വര്‍ഗീസിന്റെ അപ്രതീക്ഷിത വിയോഗം. പെര്‍ത്ത് സെന്റ് ജോസഫ്സ് സീറോമലബാര്‍ ഇടവക അംഗവും ദീര്‍ഘകാലമായി പെര്‍ത്തിലെ ഈസ്റ്റ് കാനിങ്ടണില് താമസക്കാരനുമായ ബേബിച്ചന് വര്‍ഗീസ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1:30 നാണ് നിര്യാതനായത്. 51 വയസായിരുന്നു. സംസ്കാരം പിന്നീട്.
ബേബിച്ചന് മുണ്ടക്കയം ഏന്തയാര്‍ വളക്കുമറ്റത്തില് കുടുംബാഗമാണ്. ഭാര്യ ജെസി ഇടുക്കി എല്ലയ്ക്കല് സ്വദേശിനി. മക്കള്‍ ഏബല്‍, അനബല്
പെര്‍ത്ത് സെന്റ് ജോസഫ്സ് സീറോമലബാര്‍ ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ സജീവ അംഗം, സീന്യൂസ് ലൈവ് ഓസ്ട്രേലിയ എക്സിക്യുട്ടീവ് അംഗം, സി.എന്‍ ഗ്ലോബല്‍ മ്യൂവീസിന്റെ ആഭിമുഖ്യത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ സ്വര്‍ഗം എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ തുടങ്ങി നിരവധി മേഖലകളില്‍ ബേബിച്ചന് പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബേബിച്ചന് ഒരു തികഞ്ഞ ഉപകാരിയുമായിരുന്നുവെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുസ്മരിച്ചു.
പെര്‍ത്ത് സെന്റ് ജോസഫ്സ് സീറോമലബാര്‍ ഇടവക പള്ളിയുടെ നിര്‍മാണത്തില്‍ സജീവമായി സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം മലയാളി അസോസിയേഷനുകളിലും സജീവ സാന്നിധ്യമായിരുന്നു. ഓസ്ട്രേലിയയിലും കേരളത്തിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദേഹം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.
ഈസ്റ്റ് കാനിങ്ടണിലെ അദേഹത്തിന്റെ ഭവനത്തില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനയും അനശോചന യോഗവും നടത്തപ്പെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.