ഫാ. തോമസ് തേക്കുംതോട്ടം നിര്യാതനായി

 ഫാ. തോമസ് തേക്കുംതോട്ടം നിര്യാതനായി

മാനന്തവാടി:സില്‍വസ്‌ട്രോ-ബെനഡിക്ടൈന്‍ സഭ മക്കിയാട് സെന്റ് ജോസഫ് പ്രയറി അംഗം ഫാ. തോമസ് തേക്കുംതോട്ടം അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഞായറാഴ്ച) വൈകുന്നേരം നാലിന് കോഴിക്കോട് അതിരൂപതാ ആര്‍ച്ച് ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കലിന്റെ കാര്‍മികത്വത്തില്‍ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തില്‍ നടക്കും. മൃതദേഹം ഇന്ന് വൈകുന്നേരം 3:30 വരെ ആശ്രമം ദേവാലയത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.

സഹോദരങ്ങള്‍: എസ്.എ.ബി.എസ് സന്യാസിനി സഭാഗം സിസ്റ്റര്‍ ആനി തേക്കും തോട്ടം (കാളകെട്ടി കോണ്‍വന്റ്, കാഞ്ഞിരപ്പള്ളി പ്രോവിന്‍സ്), എല്‍സി തോമസ് (സ്‌നേഹ ഗിരി, നെന്മേനി ), സിസ്റ്റര്‍ ടീസ തേക്കും തോട്ടം എസ്.എ.ബി.എസ് കോണ്‍വന്റ് കപ്പാട് കാഞ്ഞിരപ്പളളി ), മേഴ്‌സി അഗസ്റ്റിന്‍ (നരിക്കുന്നേല്‍ ഞാറക്കല്‍), പരേതനായ അപ്പച്ചന്‍ തേക്കും തോട്ടം.

കാഞ്ഞിരപ്പള്ളി ചെങ്ങോം സെന്റ് ആന്റണീസ് ഇടവക അംഗമായ ഫാ. തോമസ്  1970 ജൂണ്‍ 12 ന് വ്രതവാഗ്ദാനവും, 1977 ഡിസംബര്‍ 15 ന് പൗരോഹിത്യവും സ്വീകരിച്ചു. ഇരിട്ടി ബെന്‍ഹില്‍ ആശ്രമം, ബംഗളൂരു വനാശ്രം, ഫിലിപ്പിന്‍സ് സെന്റ് ബെന്‍ഡിക്ട് ആശ്രമം, ശിവപുരി ജീവന്‍ ജ്യോതി ആശ്രമം എന്നിവിടങ്ങളില്‍ സുപ്പീരിയര്‍ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. കെങ്കേരി ബെനഡിക്ടിന്‍ ആശ്രമത്തിലും കുമളി എയ്ഞ്ചല്‍ വാലി ആശ്രമത്തിലും ശുശ്രുഷ ചെയ്തിട്ടുണ്ട്.

തികഞ്ഞ ആത്മീയ പിതാവും, ധ്യാനഗുരുവും, അധ്യാപകനും എന്ന നിലയില്‍ അനേകര്‍ക്ക് മാര്‍ഗ ദീപമായിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.