ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാംഘട്ടം മെയിലും
ന്യൂഡല്‍ഹി: ഈ അധ്യായന വര്‍ഷം മുതല്‍ പത്താം ക്ലാസില്‍ രണ്ട് ഘട്ടമായി വാര്‍ഷിക പരീക്ഷ നടത്താന്‍ സിബിഎസ്ഇ. ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാംഘട്ട പരീക്ഷ മെയിലും ആയിരിക്കും നടത്തപ്പെടുക. മാര്‍ക്ക് മെച്ചപ്പെടുത്താന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മെയില്‍ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയെഴുതാം. ആദ്യത്തെ പരീക്ഷ എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായും എഴുതണം.
ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാമത്തെ പരീക്ഷാഫലം ജൂണിലും പ്രസിദ്ധീകരിക്കും. ഒരു തവണ മാത്രമായിരിക്കും ഇന്റേണല്‍ അസസ്മെന്റ്. രണ്ടാം ഘട്ട പരീക്ഷ ഓപ്ഷനലായിരിക്കും.
സാമൂഹിക ശാസ്ത്രം, ശാസ്ത്രം, ഗണിതം, ഭാഷകള്‍ എന്നിവയില്‍ നിന്നുള്ള ഏതെങ്കിലും മൂന്ന് വിഷയങ്ങളില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ടാകും. മൂല്യനിര്‍ണയത്തിലെ ആവര്‍ത്തനം കുറയ്ക്കുന്നതിനും മൂല്യനിര്‍ണയം കാര്യക്ഷമമാക്കുന്നതിനും ഈ മാറ്റം സഹായകമാകുമെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.