സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പത്, പതിനൊന്ന് തിയതികളില്‍; വോട്ടെണ്ണല്‍ 13 ന്

സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പത്, പതിനൊന്ന് തിയതികളില്‍; വോട്ടെണ്ണല്‍ 13 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വാർത്താ സമ്മേളനത്തിലാണ് തിയതികൾ പ്രഖ്യാപിച്ചത്.

രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ ഒമ്പത്, 11 തിയതികളിലായായിരിക്കും വോട്ടെടുപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ ഒമ്പതിനും തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഡിസംബർ പതിനൊന്നിനും വോട്ടെടുപ്പ് നടക്കും.

രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണി വരെയാകും വോട്ടെടുപ്പ്. പോളിങിന് ഒരു മണിക്കൂർ മുൻപ് മോക് പോൾ നടത്തും. 33,746 പോളിങ് കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഗ്രാമ തലത്തിൽ ഒരാൾക്ക് മൂന്ന് വോട്ടും നഗരത്തിൽ ഒരു വോട്ടുമാണ് ചെയ്യാനാകുക. ഡിസംബർ 13ന് വോട്ടെണ്ണൽ നടക്കും. നവംബർ 14 മുതൽ 21 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനാകുക.

1,249 റിട്ടേണിങ് ഓഫീസർമാരെയും സുരക്ഷയ്ക്കായി പരിശീലനം ലഭിച്ച 70,000 പൊലീസുകാരെയും നിയോഗിക്കും. 15 ലധികം സ്ഥാനാർഥികൾ ഉണ്ടെങ്കിൽ അധിക വോട്ടിങ് മെഷീനുകൾ ഒരുക്കും.

മാതൃകാ പെരുമാറ്റച്ചട്ടം മാധ്യമപ്രവർത്തകർക്കും ബാധകമാകും. ഫേക്ക് ന്യൂസ്, എഐ ദുരുപയോഗം എന്നിവ തടയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.