ശൈത്യക്കൊടുങ്കാറ്റിൽ വിറച്ച് ന്യൂയോർക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; വിമാന സർവീസുകൾ തടസപ്പെട്ടു

ശൈത്യക്കൊടുങ്കാറ്റിൽ വിറച്ച് ന്യൂയോർക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; വിമാന സർവീസുകൾ തടസപ്പെട്ടു

ന്യൂയോർക്ക്: അമേരിക്കയുടെ വടക്ക് കിഴക്കൻ മേഖലകളിൽ വീശിയടിച്ച ശക്തമായ ശൈത്യക്കൊടുങ്കാറ്റിലും കനത്ത മഞ്ഞുവീഴ്ചയിലും ന്യൂയോർക്ക് നഗരം സ്തംഭിച്ചു. വരും ദിവസങ്ങളിൽ കാലാവസ്ഥ അതീവ ഗുരുതരമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ന്യൂയോർക്ക് ഗവർണർ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മഞ്ഞുവീഴ്ചയ്ക്കാണ് നഗരം സാക്ഷ്യം വഹിക്കുന്നത്.

മഞ്ഞുവീഴ്ച വിമാന സർവീസുകളെയും റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അയ്യായിരത്തഞ്ഞൂറിലധികം വിമാനങ്ങൾ വൈകിയപ്പോൾ, നൂറുകണക്കിന് സർവീസുകൾ പൂർണ്ണമായും റദ്ദാക്കി. ജനങ്ങൾ യാത്രകൾ പുനഃക്രമീകരിക്കണമെന്നും സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശം നൽകി.

ന്യൂയോർക്ക് നഗരത്തിലും വടക്കുകിഴക്കൻ ന്യൂജേഴ്‌സിയിലും 12 .7 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞ് പെയ്തിറങ്ങാൻ ഇടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ലോവർ ഹഡ്‌സൺ വാലി, ലോംഗ് ഐലൻഡ് പ്രദേശങ്ങളിൽ ഇത് 20 സെന്റീമീറ്ററിന് മുകളിലെത്താനും സാധ്യതയുണ്ട് .

ഡെവിൻ ശൈത്യ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്കുകിഴക്കൻ ന്യൂയോർക്ക്, വടക്കൻ ന്യൂയോർക്ക്, കിഴക്കൻ പെൻസിൽവാനിയ എന്നിവിടങ്ങളിലും കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ന്യൂജേഴ്‌സിയിലും ന്യൂയോർക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കാലാവസ്ഥയ്ക്ക് അനുസൃതമായി യാത്രകൾ പുനക്രമീകരിക്കണമെന്നും പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മഞ്ഞുവീഴ്ച വിമാന സർവീസുകളെയും പ്രതികൂലമായി ബാധിച്ചു. നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിലായി 5,500 ൽ അധികം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.