സ്റ്റുഡന്‍സ് മാനിഫെസ്റ്റോ: വിദ്യാര്‍ഥികളെ നേരില്‍ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കും; ജെന്‍സി കണക്ട് യാത്രയുമായി കെ.എസ്.യു

സ്റ്റുഡന്‍സ് മാനിഫെസ്റ്റോ: വിദ്യാര്‍ഥികളെ നേരില്‍ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കും; ജെന്‍സി കണക്ട് യാത്രയുമായി കെ.എസ്.യു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാര്‍ഥികളെ നേരില്‍ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ജെന്‍സി കണക്ട് യാത്രയുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന യാത്ര ജനുവരി 20 ന് കാസര്‍കോട് നിന്നാരംഭിക്കും.

പുതുതലമുറയുടെ കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലകില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള സമഗ്രമായ വികസന രേഖ 'സ്റ്റുഡന്‍സ് മാനിഫെസ്റ്റോ' തയാറാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

ജനുവരി 20 ന് കാസര്‍കോട് നിന്നാരംഭിച്ച് 28 ന് തിരുവനന്തപുരത്ത് സമാപിക്കും. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയില്‍ എല്‍എഡിഎഫ് ഭരണത്തില്‍ പൊതു വിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും നേരിട്ട നിലവാരത്തകര്‍ച്ച തുറന്നുകാട്ടുന്ന സംവാദ സദസുകള്‍, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കും.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന യാത്രയില്‍ വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍, മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരായും സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സ്ഥിരാംഗങ്ങളായുമാണ് യാത്ര നയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.