തൃശൂര്‍: തൃശൂരില്‍ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും.
കലോത്സവത്തില്‍ വാശിയേറിയ പോരാട്ടം തുടരുകയാണ്. ഇനി എട്ടു മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്വര്‍ണ്ണ കപ്പിനായി കണ്ണൂരും തൃശൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ 990 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 983 പോയിന്റുമായി ആതിഥേയരായ തൃശൂര്‍ രണ്ടാം സ്ഥാനത്താണ്. 982 പോയിന്റുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് ഇപ്പോള്‍ 981 പോയിന്റുമായി നാലാം സ്ഥാനത്താണ്.
ഓരോ പോയിന്റിനും വേണ്ടി സ്‌കൂളുകള്‍ തമ്മിലുള്ള മത്സരം അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണത്തെ വിജയികളെ തീരുമാനിക്കുന്നത് അവസാന നിമിഷ പോരാട്ടങ്ങള്‍ ആകും. ആധിപത്യം തുടരാന്‍ വടക്കന്‍ ജില്ലകള്‍ ശ്രമിക്കുമ്പോള്‍ ശക്തമായ തിരിച്ച് വരവിനാണ് മധ്യകേരളവും തെക്കന്‍ കേരളവും ശ്രമിക്കുന്നത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇന്നലെ വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.