മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് ആശ്വാസം; പ്രതിമാസ സ്‌പെഷ്യല്‍ അലവന്‍സ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് ആശ്വാസം; പ്രതിമാസ സ്‌പെഷ്യല്‍ അലവന്‍സ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്ക് പ്രതിമാസ സ്‌പെഷ്യല്‍ അലവന്‍സ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോക്ടര്‍മാര്‍ക്കാണ് സ്‌പെഷ്യല്‍ അലവന്‍സ് അനുവദിച്ചത്.

ബ്രോഡ് സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് 5000 രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിന് 10,000 രൂപയുമാണ് പ്രതിമാസ സ്‌പെഷ്യല്‍ അലവന്‍സായി അനുവദിച്ചത്. ശമ്പള വര്‍ധനവ് അടക്കം നിരവധി ആവശ്യങ്ങളുന്നയിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഏറെ കാലമായി പ്രതിഷേധത്തിലായിരുന്നു.

ജനുവരി 13 മുതല്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ചര്‍ച്ച നടത്തി സമരത്തില്‍ നിന്ന് ഡോക്ടര്‍മാരെ പിന്തിരിപ്പിക്കുകയായിരുന്നു. സമവായ നീക്കമെന്ന നിലയിലാണ് ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.