ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത

 ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത

കാക്കവയല്‍: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് കാക്കവയല്‍ സ്മൃതി മണ്ഡപത്തില്‍ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ധീരജവാന്‍ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു.

രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണ പുതുക്കി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. ഭരണഘടന ഓരോ പൗരനും ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും

മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ യുവജന സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച രൂപത പ്രസിഡന്റ് നിഖില്‍ ചൂടിയങ്കല്‍ ആഹ്വാനം ചെയ്തു.

സൈനികര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് ഈ രാജ്യത്തെ ഓരോ പൗരനും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യവും നീതിയും അനുഭവിച്ചു ജീവിക്കാനാണ്. ആ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മൗനം പാലിക്കുന്നത് ധീരജവാന്മാരുടെ ത്യാഗത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അനുസ്മരണ പ്രസംഗത്തില്‍ യുവജന പ്രതിനിധികള്‍ വ്യക്തമാക്കി.

കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് നിഖില്‍ ചൂടിയാങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി റോബിന്‍ ബിജു വടക്കേക്കര, വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേല്‍, സെക്രട്ടറി ദിവ്യ പാട്ടശേരിയില്‍, രൂപത ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റര്‍ സിസ്റ്റര്‍ റോസ് ടോം എസ്.എ.ബി.എസ് രൂപത സിന്ഡിക്കേറ്റ് അംഗവും കല്‍പറ്റ മേഖല ഡയറക്ടറുമായ ഫാ. വിനോയ് കളപ്പുരക്കല്‍, കല്‍പ്പറ്റ മേഖല പ്രസിഡന്റ് ആല്‍ബിന്‍ ഈരവേലില്‍ രൂപത സിന്ഡിക്കേറ്റ് അംഗം അര്‍പ്പിത എന്നിവര്‍ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.