മഞ്ഞക്കുറ്റികള്‍ ഇനി ഊരാം: സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദായി

 മഞ്ഞക്കുറ്റികള്‍ ഇനി ഊരാം: സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദായി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സ്ഥലമേറ്റടുക്കല്‍ വിജ്ഞാപനം റദ്ദായി. ഇതോടെ ഭൂവുടമകള്‍ക്ക് മഞ്ഞക്കുറ്റികള്‍ നീക്കാം ചെയ്യാന്‍ തടസങ്ങള്‍ ഉണ്ടാവില്ല. കേന്ദ്രാനുമതി നിഷേധിക്കപ്പെടുകയും സംസ്ഥാന സര്‍ക്കാര്‍ ബദല്‍ റെയില്‍ പദ്ധതിയായ റീജണല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം പ്രഖ്യാപിക്കുകയും ചെയ്തതോടെ സില്‍വര്‍ലൈന്‍ ഉയര്‍ത്തിയ ഭൂമി ഏറ്റെടുക്കല്‍ ആശങ്കകളും ഒഴിയുകയാണ്.

തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പദ്ധതിക്കായി നടത്തിയ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ണമായും റദ്ദായി. മാത്രമല്ല സ്ഥലമേറ്റെടുക്കലിലേക്ക് കടന്നിരുന്നില്ലെന്നാണ് കെ-റെയിലിന്റെയും ഔദ്യോഗിക വിശദീകരണം. സാമൂഹിക ആഘാത പഠനം നടത്താന്‍ അതിര്‍ത്തി നിശ്ചയിക്കാനാണ് മഞ്ഞക്കുറ്റികള്‍ നാട്ടിയത്.

2022 ലെ അതിര്‍ത്തി നിര്‍ണയവും അതിര്‍ത്തി നിശ്ചയിക്കലും ഇതോടെ അസാധുവായി. സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ വിശദ പദ്ധതി രേഖ ഒഴികെയുള്ളവ വീണ്ടും ചെയ്യേണ്ടി വരും. കേന്ദ്രം എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ അതിന് സാധ്യതയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.